അമര്‍ അക്ബര്‍ ആന്റണിയില്‍ അതിഥിയായി ആസിഫ് അലിയും

Asif-Aliനാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയില്‍ യുവനടന്‍ ആസിഫ് അലിയും. അതിഥി വേഷത്തിലാണ് ആസിഫ് എത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് സിനിമയിലെ നായകന്മാര്‍.

പേര് സൂചിപ്പിക്കുന്നത് പോലെ അമര്‍, അക്ബര്‍, ആന്റണി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. യുവനടി നമിതാ പ്രമോദാണ് നായികയാവുന്നത്. ഒരു സിനിമാറ്റിക് നര്‍ത്തകിയുടെ വേഷമാണ് നമിതയുടേത്.

ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കോമഡിയും സസ്‌പെന്‍സും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സൃന്ദ അഷബ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഉടന്‍ തന്നെ ഊട്ടിയില്‍ തുടങ്ങും.

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്നിവയാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. വികെ പ്രകാശിന്റെ നിര്‍ണായകം എന്ന ചിത്രത്തിന്റെ ചിത്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്.