മലേഷ്യന്‍ വിമാനം ഹൈജാക്ക് ചെയതത് ഇന്ത്യക്ക് നേരെ ആക്രമണം നടത്താന്‍?

article-0-1C2D00FC00000578-387_634x433ദില്ലി:  അമേരിക്കയില്‍ അല്‍ ഖ്വയ്ദ നടത്തിയ 9/11 മോഡല്‍ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഇന്ത്യയില്‍ നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയതാണന്ന് സംശയം ബലപ്പെടുന്നു.

ഒമ്പത് ദിവസം കഴിഞ്ഞിട്ടും വിമാനത്തിന്റെ തിരോധാനത്തെ കുറി്ച്ച് ദുരൂഹത നിലനില്‍ക്കെ ഇന്ത്യയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മാതൃകയിലുള്ള ആക്രമണത്തിനായി വിമാനം റാഞ്ചിയതാകാമെന്ന മുന്‍ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് ട്വീറ്റ് ചെയ്തതോടയാണ് അത്തരത്തിലുള്ള സാധ്യതെയെ കുറിച്ച് ഇന്ത്യയും ജാഗരൂകരായിട്ടുണ്ട്.

വിമാനത്താവളവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിട്ടും ഏഴു മണിക്കൂറോളം സഞ്ചരിച്ചിട്ടുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഏതെങ്ങിലും അജ്ഞാത കേന്ദ്രത്തില്‍ വിമാനം ഇറക്കിയിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരുന്നുണ്ട്