‘ഇങ്ങള് മലപ്രത്തെ കുട്ട്യാളെ കണ്ട്ക്കാ…എസ്എസ്എല്‍സി വിജയത്തില്‍ ഫെയ്‌സ്ബുക്ക് മലപ്പുറം ഹിറ്റ്

sslcമഞ്ചേരി ;കേരളം മുഴുവന്‍ കൊണ്ടാടുന്ന ന്യുജനറേഷന്‍ ഹിറ്റ് പാട്ടിന് പുതിയ എസ്എസ്എല്‍സി വേര്‍ഷന്‍.. മലപ്പുറത്തെ കുട്ടികള്‍ ജില്ലയുടെ വിദ്യഭ്യാസചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ പുതിയ ഈരടികളുമായി മലപ്പുറത്തെ കുണ്ടന്‍മാര്‍ രംഗത്ത്.

കാസര്‍ക്കോട്ടെ ചെക്കന്‍മരെ കണ്ടിക്ക… മാഹീലെ പെണ്ണുങ്ങളെ കണ്ടിക്ക… എന്നീ ഹിറ്റ് പാട്ടുകള്‍ക്ക് സമാനമായി എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും അധികം എപ്ലസ് നേടിയ വിദ്യാര്‍ത്ഥകള്‍ ഉള്ള മലപ്പുറത്തിന്റെ നേട്ടം രേഖപ്പെടുത്തുന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
‘ഇങ്ങള് മലപ്രത്തെ കുട്ട്യാളെ കണ്ട്ക്കാ…
പണ്ടത്തെ കുട്ടേളല്ല ഇപ്പോ .
കാണങ്കീ ബാ മലപ്രത്തേക്ക് ബാ…

എന്ന ഈരടികള്‍ മലപ്പുറത്തുകര്‍ ആഘോഷിക്കുകയാണ്‌