Section

malabari-logo-mobile

വിവരാവകാശം: പൊതുതാത്‌പര്യമില്ലെന്ന കാരണത്താല്‍ വിവരം നിഷേധിക്കരുത്‌- വിവരാവകാശ കമ്മീഷനര്‍

HIGHLIGHTS : വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ പൊതുതാത്‌പര്യമില്ലെന്ന കാരണത്താല്‍ വിവരം നിഷേധിക്കരുതെന്ന്‌ സ്റ്റേറ്റ്‌ ഇന്‍ഫര്‍മേഷന്‍

Information Commissionor 17.12.2014 2വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ പൊതുതാത്‌പര്യമില്ലെന്ന കാരണത്താല്‍ വിവരം നിഷേധിക്കരുതെന്ന്‌ സ്റ്റേറ്റ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷനര്‍ ഡോ.കുര്യാസ്‌ കുമ്പളക്കുഴി പറഞ്ഞു. ജില്ലയിലെ വിവിധ ഓഫീസുകളിലെ പബ്‌ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി നടത്തിയ പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ അറിയുന്നതില്‍ അപേക്ഷകനുള്ള ഉദ്ദേശ്യം ചോദ്യം ചെയ്യരുത്‌. ഇത്‌ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവണതയാണ്‌. മറുപടി നല്‍കുന്നതിനായി അപേക്ഷകന്റെ വ്യക്തമായ മേല്‍വിലാസമല്ലാതെ അപേക്ഷകനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ അന്വേഷിക്കാനോ ശ്രമിക്കരുതെന്നും കമ്മീഷനര്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ്‌, പ്രതിരോധം, വിദേശബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന്‌ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ലോക്‌സഭയോ നിയമസഭയോ ആവശ്യപ്പെട്ടാല്‍ കൊടുക്കാവുന്ന ഏതൊരു വിവരവും സാധാരണ വിവരവും സാധാരണ പൗരനും നല്‍കണമെന്ന്‌ നിയമം നിര്‍ദേശിക്കുന്നുണ്ട്‌.

� അപേക്ഷകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ സാധാരണ പോസ്റ്റിലോ രജിസ്റ്റേര്‍ഡ്‌ പോസ്റ്റായോ /മറ്റ്‌ വിധേനയോ മറുപടി നല്‍കണം
� ഓഫീസ്‌ പ്രവര്‍ത്തനം തടസ്സപ്പെടുന്ന രീതിയിലോ ജീവനക്കാരുടെ കുറവ്‌ മൂലമോ വിവരങ്ങള്‍ പഴയ ഫയലുകളില്‍ നിന്നും ശേഖരിക്കാന്‍ തടസ്സമുണ്ടെങ്കില്‍ അപേക്ഷകനോട്‌ നേരിട്ടെത്തി വിവരം ശേഖരിക്കാന്‍ ആവശ്യപെടുകയും ഇതിനുള്ള സഹായം നല്‍കുകയും വേണം.
� 30 ദിവസം എന്നത്‌ ഓഫീസില്‍ നിന്നും മറുപടി അയയ്‌ക്കുന്നതിനുള്ള കാലാവധിയാണ്‌, അപേക്ഷകന്‌ മറുപടി കിട്ടേണ്ട കാലാവധിയല്ല.
� ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള അപേക്ഷകരില്‍ നിന്നും പകര്‍പ്പെടുക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കും ഫീസ്‌ ഈടാക്കരുത്‌.
� എല്ലാ അപേക്ഷകളിലും പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാത്രമേ ഒപ്പിട്ട്‌ മറുപടി നല്‍കാവൂ. പി.ഐ.ഒ അവധിയിലാണെങ്കില്‍ മാത്രം അസി. പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്താം.
� 30 ദിവസം കഴിഞ്ഞിട്ടും വിവരം നല്‍കിയില്ലെങ്കില്‍ ഒരു ദിവസത്തിന്‌ 250 രൂപ നിരക്കില്‍ പരമാവധി 25000 രൂപ വരെ ഉദ്യോഗസ്ഥനില്‍ നിന്നും കമ്മീഷന്‌ പിഴ ഈടാക്കാം.
� വിവരം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ അപേക്ഷകന്‌ ഇത്‌ കാണിച്ച്‌ ഇടക്കാല മറുപടി നല്‍കണം.
� അപൂര്‍ണവും അവ്യക്തവുമായ അപേക്ഷകള്‍ക്ക്‌ അനുഭാവപൂര്‍വം വ്യക്തമല്ലായെന്ന്‌ മറുപടി നല്‍കുകയോ കഴിയുമെങ്കില്‍ നേരിട്ടെത്തി വിശദമാക്കാനും ആവശ്യപ്പെടാം.
� ഒരു വ്യക്തിയുടെ അപേക്ഷ സംബന്ധിച്ച്‌ മറ്റൊരു വ്യക്തി വിവരം ആവശ്യപ്പെട്ട്‌ അപേക്ഷിച്ചാല്‍ പൊതു താല്‍പര്യമര്‍ഹിക്കുന്ന വിഷയമാണെങ്കില്‍ മറുപടി നല്‍കാം
� സ്വന്തം ഓഫീസ്‌ പരിധിക്കുള്ളിലല്ലാത്ത വിവരം ആവശ്യപ്പെട്ടാല്‍ വിവരം ലഭ്യമാകുന്ന ഓഫീസ്‌ മേധാവിക്ക്‌ അഞ്ച്‌ ദിവസത്തിനുള്ളില്‍ അപേക്ഷ കൈമാറണം
� അപേക്ഷകന്‍ തെറ്റായ മേല്‍വിലാസമാണ്‌ അപേക്ഷയില്‍ സൂചിപ്പിക്കുന്നതെങ്കില്‍ വിവരങ്ങള്‍ ലഭ്യമാകാത്തതില്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉത്തരവാദിയല്ല.
� സ്വത്തിനും ജീവനും ഭീഷണിയാകുന്ന വിവരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ 48 മണിക്കൂറിനകം മറുപടി നല്‍കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!