ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുവര്‍ക്കെതിരെ നടപടി

തിരൂര്‍:ഭരതപുഴയിലേക്കും സമീപത്തെ ഓടകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം തുറു വിടുതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കോളറ ബാക്റ്റീരിയ കണ്ടെത്തുകയും പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണിത്. പ്രദേശത്തെ എല്ലാ കിണറുകളുടെയും വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കടല്‍ക്ഷോഭം കാരണം അപകട ഭീഷണി നേരിടുന്ന പൊന്നാനി ലൈറ്റ് ഹൗസ് സംരക്ഷിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നും 9.40 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) സി. അബ്ദുല്‍ റഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എ. പ്രേജിത്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂസര്‍വ്വീസ് മലപ്പുറം അസി. സ്റ്റേഷന്‍ ഓഫീസര്‍ പി. പ്രദീപ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ പ്രതിനിധി അലി പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.