മലപ്പുറത്ത്‌ യോഗ ദിനാചരണം നടന്നു

3) 200 HRS YOGA TEACHERS TRAINING,മലപ്പുറം:അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ യോഗാ അസോസിയേഷന്‍ തിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‌ഡ ഫോര്‍ ഗേള്‍സില്‍ യോഗയെക്കുറിച്ച്‌ സെമിനാറും യോഗാഭ്യാസ പ്രദര്‍ശനവും ചിത്ര പ്രദര്‍ശനവും നടത്തി. പതജ്ഞലി യോഗ വിദ്യാപീഠം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച യോഗാദിന സന്ദേശ യാത്രക്ക്‌ സ്വീകരണം നല്‍കി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ കെ. പി. ബാലകൃഷ്‌ണന്‍ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ്‌ പി. ടി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏറണാകുളം പതജ്ഞലി യോഗ റിസര്‍ച്ച്‌ ആന്റ്‌ ട്രെയിനിംഗ്‌ സെന്റര്‍ ഉപാധ്യക്ഷന്‍ വി വി നാരായണന്‍, ആരോഗ്യഭാരതി സംസ്ഥാന കോ. ഓര്‍ഡിനേറ്റര്‍ ബി വി സജീവ്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. സംസ്ഥാന യോഗ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ പി. പ്രഭാകരന്‍, ജില്ല യോഗ അസോസിയേഷന്‍ സെക്രട്ടറി ബാബു. പി. സറീന എന്നിവര്‍ സംസാരിച്ചു. ജില്ലാ യോഗ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ. വി. ദേവകുമാര്‍ സ്വാഗതവും സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അധ്യാപകന്‍ വി. കെ. ജയപ്രകാശ്‌ നന്ദിയും പറഞ്ഞു.