മലപ്പുറത്ത് മരമില്ലില്‍ വന്‍ തീപിടുത്തം

മലപ്പുറം: മലപ്പുറം വെള്ളില നിരവില്‍ മരമില്ലിന് തീപിടിച്ച് വന്‍ നാശനഷ്ടം. മില്ലിന്റെ ഷെഡും ഓഫീസും മെഷിനറികളും മര ഉരുപ്പടികളും ഉള്‍പ്പെടെ നരവധി സധനങ്ങളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത.് റോഡരികില്‍ നിന്നും തീ മില്ലിലേക്ക് പടര്‍ന്നു പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം രണ്ട് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ഒരുമിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാവിലെ ഏഴുമണിയോടെ തീ കെടുത്താന്‍ സാധിച്ചത്.