Section

malabari-logo-mobile

വനിതാദിനം: സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു

HIGHLIGHTS : മലപ്പുറം: കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷ സന്‍സ്ഥാന്‍- മലപ്പുറം, വനിതാദിനം ആചരിച്ചു. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ...

മലപ്പുറം: കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷ സന്‍സ്ഥാന്‍- മലപ്പുറം, വനിതാദിനം ആചരിച്ചു. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയയുടെ ആദ്ധ്യക്ഷതയില്‍ ജെ എസ് എസ് വൈസ് ചെയര്‍മാന്‍ അബ്ദു സമദ് സീമാടന്‍ ഉദ്ഘാടനം ചെയ്തു. ജെ എസ് എസ് ഡോക്യുമെന്റേഷന്‍ ഓഫീസര്‍ സുകുമാരി.എന്‍ .കെ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ അബ്ദുള്‍ ബഷീര്‍ ആശംസ അറിയിച്ചു .’ആധുനിക ലോകത്തിലെ വനിത’ എന്ന വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ചയും, സെമിനാറും നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരായ സതി ബിജു, ഷീജ എിവര്‍ നേതൃത്വം നല്‍കി. ജെ എസ് എസ്സിലെ വിവിധ പരിശീലനങ്ങളിലെ ഗുണഭോക്താക്കള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!