പൂക്കോട്ടൂരില്‍ കിണറില്‍ കുടുങ്ങിപ്പോയയാളെ രക്ഷപ്പെടുത്തി

മലപ്പുറം: കിണര്‍ വൃത്തിയാക്കുമ്പോള്‍ തളര്‍ച്ചയുണ്ടായയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പൂക്കോട്ടൂര്‍ പുല്ലാര കുറപ്പത്ത് വീട്ടില്‍ മനോജ്(43)നെയാണ് രക്ഷപ്പെടുത്തിയത്.

25 അടി താഴ്ചയിലുള്ള വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ തളര്‍ച്ചയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരിച്ചുകയറാന്‍ സാധിക്കാസാധിക്കാതെ വരികയായിരുന്നു.

ഇതോടെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.