ജലസ്രോതസ്സുകള്‍ ഫലപ്രദമായി ഉപയോഗിക്കുതിന് പദ്ധതി തയ്യാറാക്കണം- ജില്ലാ കലക്ടര്‍

മലപ്പുറം: വരള്‍ച്ചാ സമയത്ത് വലിയ പണച്ചെലവില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കു രീതി മാറ്റി നാട്ടില്‍ ലഭ്യമായ മുഴുവന്‍ ജലസ്രോതസ്സുകളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരള്‍ച്ചയെത്തുതിന് മുമ്പേ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അഭ്യര്‍ഥിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി- 2017-18 ലെ ലേബര്‍ ബജറ്റ് തയ്യാറാക്കല്‍ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.

വരള്‍ച്ച രൂക്ഷമാവുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയെന്നത് തീര്‍ത്തും ‘അണ്‍ പ്രൊഡക്റ്റീവ്’ ആണ്. ഖജനാവിലെ പണം ഇത്രയേറെ ചെലവഴിക്കുതിന് പകരം ജലസ്രോതസ്സുകളെ മെച്ചപ്പെടുത്താന്‍ പഞ്ചായത്തുകള്‍ മുന്‍കയ്യെടുക്കണം. വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലെ ഇത്തരം ജലസ്രോതസ്സുകള്‍ കണ്ടെത്തി എങ്ങനെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാം എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
പരിപാടിയില്‍ എ.ഡി.സി. (ജനറല്‍) പ്രീതി മേനോന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസര്‍ പി.സി. ബാലഗോപാല്‍, അസി. പ്രോജക്ട് ഓഫീസറും ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്ററുമായ ടി.പി. ഹൈദരലി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ- ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.