Section

malabari-logo-mobile

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു : കരട് പട്ടിക ഒക്‌ടോബര്‍ 31ന് പ്രസിദ്ധീകരിക്കും

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി സംയുക്ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് ഇലക്ഷന്‍ വിഭാഗം ഒരുങ്ങുന്നു. 2017 ജനുവരി ഒ...

image00മലപ്പുറം: ജില്ലയില്‍ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി സംയുക്ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് ഇലക്ഷന്‍ വിഭാഗം ഒരുങ്ങുന്നു. 2017 ജനുവരി ഒിന് 18 വയസ്സ് പൂര്‍ത്തിയാവുവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 31ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക അംഗീക്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. തുടര്‍ന്ന് നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കുതിനും പരാതികള്‍ സമര്‍പ്പിക്കുതിനും സാവകാശം നല്‍കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. www.ceo.kerala.gov.in F സൈറ്റിലുടെ 24 മണിക്കൂറും അപേക്ഷിക്കാന്‍ കഴിയും. അപേക്ഷ യോടൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
നവംബര്‍ അഞ്ച്, പത്തൊമ്പത് തിയതികളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍് വോട്ടര്‍ പട്ടിക വായിക്കുതിനും പരിശോധിക്കുവാനും അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുതിനും അനധികൃതമായി ഉള്‍പ്പെടുന്നവര്‍, താമസം മാറി പോയവര്‍, മരിച്ച് പോയവര്‍ എന്നിവരെ നീക്കം ചെയ്യുതിനും ഈ അവസരം ഉപയോഗപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിശോധിക്കണം. ഡിസംബര്‍ 15നാണ് പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിക്കുക. ഡിസംബര്‍ 31 മുതല്‍ പുതിയ പ’ിക തയ്യാറാക്കുതിനുള്ള നടപടികള്‍ ആരംഭിക്കും. അന്തിമ വോ’ര്‍ പ’ിക 2017 ജനുവരി 14ന് പ്രസിദ്ധീകരിക്കും. നിലവില്‍ 2298 ബൂത്തുകളാണ് ജില്ലയില്‍ ഉള്ളത്. പുതിയ പ’ിക വരുതോടൊപ്പം 1400ല്‍ കൂടുതല്‍ വോ’ര്‍മാരുള്ള ബുത്തുകള്‍ വിഭജിക്കുതു മൂലം ഏകദേശം 400 ലധികം ബൂത്തുകളുടെ വര്‍ധനവ് ജില്ലയില്‍ ഉണ്ടാകുമൊണ് കണക്കാക്കുത്.
ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ രാഷ്ട്രീയ പാര്‍’ി പ്രതിനിധികളുടെ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വോട്ടര്‍ പട്ടിക പുതുക്കു പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ കക്ഷികളു േപൂര്‍ണ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ടി. വേണുഗോപാല്‍ (സി.പി.ഐഎം), അരിമ്പ്ര മുഹമ്മദ് (മുസ്ലീം ലീഗ്), നൗഷാദ്. സി.എച്ച് (സി.പി.ഐ), വേണുഗോപാല്‍ (ബി.ജെ.പി), എം.സി. ഉണ്ണികൃഷ്ണന്‍ (എന്‍.സി.പി), കെ.പി.എ നാസര്‍ (കേരള കോഗ്രസ് .എം), പി.മുഹമ്മദാലി (ആര്‍.എസ്.പി.) ഇ.സി.കു’ി (ബി.എസ്.പി) എന്നിവര്‍ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!