പകര്‍ച്ചവ്യാധി പ്രതിരോധം : ഹോമിയോ ആശുപത്രികളില്‍ മരുന്ന്‌ ലഭിക്കും

മലപ്പുറം: കോളറ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ മാരക പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന്‌ പിടിക്കുന്ന സാഹചര്യത്തില്‍ വ്യക്തിഗത പ്രതിരോധ സംവിധാനം ഉയര്‍ത്തുന്നതിനായി ഹോമിയോപ്പതി മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും / ഡിസ്‌പെന്‍സറികളിലും ലഭ്യമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഇ.എന്‍. ദേവദാസ്‌ അറിയിച്ചു. ഹോമിയോപ്പതി വിഭാഗത്തിലെ ദ്രുതകര്‍മസാംക്രമിക രോഗനിയന്ത്രണ സെല്‍ (ആര്‍.എ.ഇ.സി.എച്ച്‌) യോഗം ചേര്‍ന്ന്‌ അടിയന്തര സാഹചര്യം വിശകലനം നടത്തി കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഐ.എച്ച്‌.കെ, ഐ.എച്ച്‌.എം.എ, കെ.ജി.എച്ച്‌.എം.ഒ.എ, ഒ.ജി.എച്ച്‌.എം.ഒ.എ എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും പനി ചികിത്സക്കും പ്രതിരോധത്തിനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. പകര്‍ച്ചപ്പനി ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ കാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്താന്‍ ഹോമിയോപ്പതി വകുപ്പ്‌ സജ്ജമാണ്‌. ഇതിനായി താലൂക്ക്‌ തലത്തില്‍ കണ്‍വീനര്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. ബന്ധപ്പെടേണ്ട നമ്പര്‍ 0483 2731387. ഏറനാട്‌ ഡോ. രാമദാസന്‍ . പി – 9447950686, തിരൂരങ്ങാടി – ഡോ. കെ. മുഹമ്മദ്‌ അക്‌ബര്‍ – 9947115110, പെരിന്തല്‍മണ്ണ ഡോ. റോജാ നഫ്‌സത്ത്‌ – 9446424228, നിലമ്പൂര്‍ ഡോ. മനോജ്‌ കുര്യാക്കോസ്‌ – 9447637881, തിരൂര്‍ – ഡോ. ടി.കെ. ബിന്ദു – 9895667382, കൊണ്ടോട്ടി – ഡോ. കെ. മാഹന്‍കുമാര്‍ – 9447113985.