വേങ്ങരയില്‍ കിണര്‍ ഇടിഞ്ഞുതാണു

വേങ്ങര: രണ്ട്‌ വീടുകളിലെ കിണര്‍ ഇടിഞ്ഞുതാണു. കൂരിയാട്‌ പനമ്പുഴ റോഡിലുള്ള രണ്ട്‌ വീടുകളിലെ റോഡുകളാണ്‌ ഇടിഞ്ഞുതാണു പോയത്‌. വെള്ളം പമ്പുചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന മോട്ടോര്‍ ഉള്‍പ്പെടയാണ്‌ താണുപോയത്‌. എട്ടുവീട്ടില്‍ അബ്ദുള്‍ സത്താര്‍, എട്ടുവീട്ടില്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ വീടുകളിലെ കിണറുകളാണ്‌ ഇടിഞ്ഞുവീണത്‌. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്‌.