വേങ്ങരയില്‍ ഈദ്‌ നമസ്‌ക്കാരത്തിനെത്തിയവരുടെ വാഹനങ്ങളില്‍ മോഷണം

വേങ്ങര: പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളുടെ മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വ്യാപക മോഷണം. തിങ്കളാഴ്‌ച രാവിലെ അരിക്കൂളം ജുമാമസ്‌ജിദിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒട്ടോകളിലാണ്‌ മോഷണവും മോഷണ ശ്രമവും നടന്നത്‌. ഓട്ടോറിക്ഷകളുടെ ഡാഷ്‌ ബോക്‌സുകളാണ്‌ കുത്തിതുറന്നിരിക്കുന്നത്‌. ലക്ഷം വീട്‌ കുന്നഞ്ചേരി ജാഫറിന്റെ ഓട്ടോയുടെ അറയില്‍ സൂക്ഷിച്ചിതരുന്ന 4,000 രൂപ നഷ്ടപ്പെട്ടു.

അരീക്കുളത്ത്‌ രണ്ടാഴാച മുമ്പ്‌്‌ വീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച്‌ ഒപ്പ്‌ ശേഖരണം നടത്തി പരാതി നല്‍കാനിരിക്കെയാണ്‌ വീണ്ടും മോഷണം നടന്നിരിക്കുന്നത്‌.