വേങ്ങരയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍

untitled-1-copyവേങ്ങര: ഇരിങ്ങാവൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്‌ പൂട്ടുതകര്‍ത്ത്‌ മേശയില്‍ സൂക്ഷിച്ചിരുന്ന 1200 രൂപ മോഷ്ടിച്ച കള്ളന്‍ പിടിയിലായി. കല്‍പ്പകഞ്ചേരി മഞ്ഞച്ചോല പള്ളിയത്ത്‌ ഫൈസല്‍ (38)ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ഏഴാം തിയ്യതി പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്‌. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ പ്രതിയെ തിരിച്ചറിയുകയായിരുന്നു. നിരവധി മോഷണക്കേസില്‍ ഇയാള്‍ നേരത്തെ അറസ്‌റ്റിലായിട്ടുണ്ട്‌.

കല്‍പ്പകഞ്ചേരി എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അബ്ദുള്‍ അസീസ്‌, ജയപ്രകാശ്‌, പ്രവീണ്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Related Articles