വേങ്ങരയില്‍ ആയുധം കാട്ടി കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

വേങ്ങര: ആയുധം കാട്ടി പണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഊരകം കുറ്റാളൂര്‍ ബംഗ്ലാവ് പറമ്പ് സഫര്‍(37),ഊരകം മിനി റോഡ് പാലമഠത്തില്‍ മുനീര്‍(37) എന്നിവരാണ് പിടിയിലായത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ബനധനാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. വേങ്ങര ടൗണില്‍ അലങ്കാര്‍ ജ്വല്ലറി ബില്‍ഡിങ്ങിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന നാദാപുരം സ്വദേശി ജയകൃഷ്ണനെ രണ്ടുപേര്‍ വാതിലില്‍ മുട്ടി വിളിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജയകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന 3,400 രൂപ ഇവര്‍ പിടിച്ചുവാങ്ങുകയായിരുന്നു.