വേങ്ങരിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല കവര്‍ന്നു

വേങ്ങര: വീട്ടുമുറ്റത്ത്‌ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും മാല കവര്‍ന്നു. വെട്ടുതോട്‌ വെള്ളിലത്തൊടി അബ്ദുള്‍ മജീദിന്റ മകളുടെ കഴുത്തില്‍ നിന്നും ഒന്നര പവന്‍ തൂക്കമുള്ള മാലയാണ്‌ പൊട്ടിച്ചെടുത്തത്‌. ഞായറാഴ്‌ച പകലാണ്‌ സംഭവം നടന്നത്‌.

ആക്ടീവ സ്‌കൂട്ടറില്‍ അപരിചിതനായ ഒരാള്‍ കടന്നു പോകുന്നത്‌ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്‌. നാലു ദിവസം മുമ്പ്‌ നാലു കിലോമീറ്റര്‍ അകലെയുള്ള പൂച്ചോലമാട്‌ സമാനമായ സംഭവം നടന്നിരുന്നു.