Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ്;മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം;ജില്ലാ കലക്ടര്‍വേങ്ങര ഉപതെരഞ്ഞെടുപ്പ്;മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം;ജില്ലാ കലക്ടര്‍

HIGHLIGHTS : തിരൂരങ്ങാടി: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്ക...

തിരൂരങ്ങാടി: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്നും പെരുമാറ്റചട്ടം ജില്ല മുഴുവന്‍ ബാധകമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.  പൊതുവായ പെരുമാറ്റം: വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിദ്വേഷങ്ങള്‍ക്കും വഴിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല.  മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രം ഒതുക്കി നിര്‍ത്തേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വാകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമര്‍ശിക്കാന്‍ പാടില്ല. അടിസ്ഥാന രഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.   ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല.  ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല.  സമ്മതിദായകരെ ഭീഷണിപ്പെടുത്തുകയോ പാരിതോഷികങ്ങള്‍ നല്‍കി സ്വാധീനിക്കുകയോ ചെയ്യാന്‍ പാടില്ല.   ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദമില്ലാതെ പരസ്യമൊട്ടിക്കാനൊ കൊടിതോരണങ്ങള്‍ കെട്ടാനോ പാടില്ല.
യോഗങ്ങള്‍ :  ക്രമസമാധാനം പാലിക്കുന്നതിനും  ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങളൊരുക്കുന്നതിന് യോഗം നടത്തുന്ന സ്ഥലവും തിയ്യതിയും സമയവും പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.  ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.  യോഗ സ്ഥലത്ത് ബഹളമുണ്ടാക്കാനോ അലങ്കോലപ്പെടുത്താനോ പാടില്ല.
ജാഥകള്‍: പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ തിയതി, ജാഥ ആരംഭിക്കു സ്ഥലം, സമയം, കടന്ന് പോകുന്ന സ്ഥലങ്ങള്‍, അവസാനിക്കു സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.  ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തില്‍ ജാഥകള്‍ പാടില്ല.  സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ജാഥകളും മറ്റ് പ്രചരണ പരിപാടികളും സംഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!