വേങ്ങര ഉപതെരഞ്ഞെടുപ്പ്;കെ എന്‍ എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെ എന്‍ ഖാദര്‍ മത്സരിക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യപനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാവിലെ ഒന്‍പതിന് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് സ്ഥാനാല്‍ഥി പ്രഖ്യാപനം നടന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും.

ഏറെ നാടകീയമായിട്ടായിരുന്നു ഖാദറുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. രാവിലെ പ്രഖ്യാപനം വരും വരെ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു എ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അവസാനനിമിഷമുണ്ടായ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍  പാണക്കാട് ങ്ങള്‍, ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നിന്നും കെഎന്‍എ ഖാദര്‍ മുമ്പ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.