വേങ്ങരയില്‍ വേട്ടെടുപ്പ് തുടങ്ങി

മലപ്പുറം: വേങ്ങര വേട്ടിങ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. 148 ബൂത്തുകളിലായി വൈകീട്ട് ആറുവരെയാണ് പോളിങ്. 1,70,009 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും (സിപിഐഎം) യുഡിഎഫിന്റെ കെ എന്‍ എ ഖാദറും (ലീഗ്) ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്.