വേങ്ങര: എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനം

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനമായ ഒക്‌ടോബര്‍ 11ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറര വരെ ഏതെങ്കിലുംവിധമുള്ള എക്‌സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.