Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍കാര്‍ഡിന് പകരം  ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

HIGHLIGHTS : തിരുവനന്തപുരം: ഒക്‌ടോബര്‍ 11ന് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര...

തിരുവനന്തപുരം: ഒക്‌ടോബര്‍ 11ന് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ചുവടെ പറയുന്ന രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ പബ്‌ളിക് ലിമിറ്റഡ് കമ്പനികളിലെയോ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക്/പോസ്റ്റ് ഓഫീസുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്‌ട്രേഷനായി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിപ്രകാരം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ, തെരഞ്ഞെടുപ്പ് സംവിധാനം വഴി നല്‍കിയ അംഗീകൃത ഫോട്ടോ വോട്ടര്‍ സ്‌ലിപ്പ്, എം.പി/എം.എല്‍.എ/എം.എല്‍.സിമാര്‍ ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!