Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പ്രചരണ പരിപാടി തുടങ്ങി

HIGHLIGHTS : മലപ്പുറം:കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്വം എന്ന ച്രചരണവുമായി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില...

മലപ്പുറം:കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്വം എന്ന ച്രചരണവുമായി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുതിന് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രചരണ പരിപാടി (സ്വീപ്പ് ആക്ടിവിറ്റി) തുടങ്ങി. കലക്ട്രറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അമിത് മീണ പരിപാടി ഫ്‌ളാഗ് ഓഫ് ചെയത്ു. മണ്ഡലം കേന്ദ്രീകരിച്ച് രണ്ട് ഘട്ടങ്ങളിലായി സെപ്തംബര്‍ 25 വരെ മൂന്ന് വാഹനങ്ങളിലായാണ് പ്രചരണ പരിപാടികള്‍ നടക്കുക. ആദ്യഘട്ടം 19,20,21 തീയതികളില്‍ നടക്കും. ഒരു വാഹനത്തിന് രണ്ട് പഞ്ചായത്ത് എന്ന രീതിയിലാണ് പര്യടനം. രണ്ടാഘട്ട പ്രചരണ പരിപാടി 22,23,25 തീയതികളില്‍ നടക്കും.
സപ്തംബര്‍ 25 ന് ശേഷം വോട്ടിങ് മെഷിനും വി.വി.പാറ്റും പരിചയപ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ തോറും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലമാണ് പരിപാടിയുടെ നോഡല്‍ ഓഫിസര്‍ ചടങ്ങില്‍ എ.ഡി.എം. ടി. വിജയന്‍,അസി.കലക്ടര്‍.വി.അരുണ്‍ കെ.വിജയന്‍, ഡപ്യുട്ടി കലക്ടകര്‍മാരായ വി.രാമചന്ദ്രന്‍,എ.നിര്‍മ്മലകുമാരി, റിട്ടേിണിംഗ് ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!