Section

malabari-logo-mobile

പ്രകൃതിയെ സ്‌നേഹിച്ച് അബു കുമ്മാളില്‍

HIGHLIGHTS : വള്ളിക്കുന്ന്:നാടാകെ ഉദ്യാനമാക്കാനുള്ള പ്രായത്നത്തിൽ ആണ് അബു കുമ്മാളിൽ. ചേലേമ്പ്ര പനയപുറം സ്വദേശിയായ ഈ 48 കാരൻ കഴിഞ്ഞ 34 വർഷത്തിനിടെ അഞ്ച് ലക്ഷത്തി...

വള്ളിക്കുന്ന്:നാടാകെ ഉദ്യാനമാക്കാനുള്ള പ്രായത്നത്തിൽ ആണ് അബു കുമ്മാളിൽ. ചേലേമ്പ്ര പനയപുറം സ്വദേശിയായ ഈ 48 കാരൻ കഴിഞ്ഞ 34 വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം ഫലവൃക്ഷതൈകളാണ് വിതരണം ചെയ്തത്. പരിസ്ഥിതി മേഖലയിലെ മികച്ച പ്രവർത്തനത്തിനും ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തതിനും ഇന്റർ നാഷണൽ ഇക്കണോമിക് ഓഫ് സാർക്ക് ഡീലീറ്റ് ബിരുദം നൽകി അബു കുമ്മളിയെ ആദരിക്കുകയും ചെയ്തു.

പതിനാലാം വയസിൽ വീട്ടിൽ നിന്ന് മൽസ്യം വാങ്ങാൻ കൊടുത്തയച്ച പണത്തിനു ഇടിമുഴിക്കൽ അങ്ങാടിയിൽ വിൽപ്പനക്ക് വെച്ച രണ്ട് ഫല വൃക്ഷ തൈകൾ വാങ്ങിയാണ് ഇയാൾ മടങ്ങിപോന്നത്. ഇതിന് പിതാവിന്റെ കയ്യിൽ നിന്ന് നല്ല ചീത്തയും കേൾക്കേണ്ടി വന്നു. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിവസം ആയിരുന്നു അബു ആദ്യമായി വീട്ടിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്.  അന്ന് തുടങ്ങിയ ശീലം ആണ് ഇപ്പോൾ ഡീലീറ്റ് ബിരുദം ഉൾപ്പെടെ ഏറ്റു വാങ്ങാൻ വരെ നിമിത്തമായത്. ഇപ്പോൾ താമസിക്കുന്ന  വീട്ടു മുറ്റത്തും പറമ്പിലുമായി 140 ഏക്കറോളം സ്ഥലത്ത് 30ൽ പരം ഫലവൃക്ഷങ്ങൾ ആണ് നാട്ടുപിടിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

ഒൻപത് തരം മാവുകൾ,രണ്ട് തരം റമ്പുട്ടാൻ,ഫിലോസാൻ,ലിച്ചി,ഏറെ ഔഷധ ഗുണമുള്ള സ്വീഡ് ലെസ്സ് ലെമണ്,നാഗ്പൂർ ഓറഞ്ച്,ചട്ടിയിൽ വിളയുന്ന വളരെ ഉയരം തായ്‌ലൻഡ് മാവ്,വിവിധ തരം തെങ്ങുകൾ,കുരുമുളക്,വാഴ,പേരക്ക തുടങ്ങിയവയും വീട്ടിൽ യഥേഷ്ടം നാട്ടുപിടിപ്പിച്ചിട്ടുണ്ട്,25 വർഷം മുൻപ് നട്ടുപിടിപ്പിച്ച ബട്ടർ മൂന്ന് വർഷമായി നല്ല രീതിയിൽ ഫലങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. കൃഷിയെ പറ്റി പഠിക്കാൻ നേപ്പാൾ, ശ്രീലങ്ക   എന്നീ രാജ്യങ്ങളിലും സന്ദര്ശിച്ചിട്ടുണ്ട്.

തെരഞ്ഞെടു ത്ത സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തന്റെ ചെലവിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് അബു കുമ്മാളിൽ. പേരാമ്പ്ര,അഗസ്ത്യമു ഴി,പട്ടാമ്പി,തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ വിൽക്കുന്ന സ്ഥാപങ്ങളും നടത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!