മരം മുറിഞ്ഞ്‌ വീണ്‌ ഗതാഗതം തടസപ്പെട്ടു

vallikunnu treeവള്ളിക്കുന്ന്‌: കൊടക്കാട്‌ കൂട്ടുമൂച്ചിയില്‍ മരം മുറിഞ്ഞ്‌ വീണ്‌ ഗതാഗതം തടസപ്പെട്ടു. ഇന്ന്‌ ഉച്ചയോടെയാണ്‌ റോഡരികിലെ വലിയ വൃക്ഷം മുറിഞ്ഞ്‌ വീണത്‌. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. മരം വൈദ്യുതി ലൈനിനു മുകളിലേക്ക്‌ വീണതിനാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്‌. പണി പൂര്‍ത്തിയാക്കി നാളെയെ പ്രദേശത്ത്‌ വൈദ്യുതി ലഭിക്കുകയൊള്ളുവെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.

മരം മുറിഞ്ഞുവീണ സമയത്ത്‌ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകാതിരുന്നത്‌ വന്‍ അപകടമാണ്‌ ഒഴിവാക്കിയത്‌.