വള്ളിക്കുന്ന്‌ വീണ്ടും പുലിഭീതിയില്‍ ; ആടുകളെ കൊന്നു

പരപ്പനങ്ങാടി:ഒരിടവേളക്ക് ശേഷം വള്ളിക്കുന്ന് വീണ്ടും പുലിഭീതിയില്‍. കഴിഞ്ഞ ദിവസം അരിയല്ലൂരിലെ പി.വി.സതീശന്‍റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെയും അരിയല്ലൂര്‍ ബീച്ചിലെ യൂസഫിന്‍റെ വീട്ടിലെ വളര്‍ത്താടിനെയും അജ്ഞാതജീവി കടിച്ചുകൊന്നു. ഒരുമാസം മുമ്പ് വള്ളിക്കുന്നിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്ഒട്ടേറെ ആടുകളെ കൊല്ലുകയും ഒരാളെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസും വനപാലകരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

പുലിയോട് സാദൃശ്യമുള്ള കാല്‍പാടുകള്‍കണ്ടെത്തിയിരുന്നു .എന്നാല്‍ ഇത് പുലിയല്ലെന്നു സ്ഥിരീകരിച്ചിരുന്നു. കുറച്ചു ദിവസമായി  ഇതിന്‍റെ ശല്ല്യം ഇല്ലായിരുന്നു. നേരത്തെ അരിയല്ലൂരിനു കിഴക്ക് ഭാഗത്തായിരുന്നു ഇതിന്‍റെ അക്രമം.

എന്നാല്‍ ഇപ്പോള്‍ തീരദേശ മേഖലകളിലാണ് ആടുകളെ കൊള്ളുന്നത്‌. അജ്ഞാതജീവിയുടെ അക്രമം ഭയന്ന്  ജനം രാത്രിയായാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.