അഖില കേരള വടംവലിമത്സരം വള്ളിക്കുന്നില്‍

Story dated:Sunday April 16th, 2017,11 21:am
sameeksha

പരപ്പനങ്ങാടി: അരിയല്ലൂര്‍ മാമാങ്കം 2017 എന്ന പേരില്‍ ബുധനാഴ്ച (ഏപ്രില്‍ 19)വൈകീട്ട്ഏഴിന്  വള്ളിക്കുന്ന് റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ ഫ്ലഡ്ലിറ്റ്മൈതാനിയില്‍  അഖില കേരള വടംവലിമത്സരം നടത്തുന്നു. വിവിധ ജില്ലകളില്‍നിന്നായി പതിനാലു ടീമുകളിലെ മല്ലന്മാര്‍ മാറ്റുരക്കും. പ്രാദേശിക ടീമുകള്‍ക്കും പ്രത്യേകം അവസരമൊരുക്കും. പരിപാടി കോഴിക്കോട് മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഡോ:ശശിധരന്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം അബുസലീം മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ രവി നേവി, സനീഷ് കാവുകളത്തില്‍,ആത് മാറാ൦ വള്ളിക്കുന്ന്,സുനില്‍ വള്ളിക്കുന്ന്,സന്തോഷ്‌ കൊണ്ടാരംപാട്ട്‌ തുടങ്ങിയവര്‍  പങ്കെടുത്തു.