Section

malabari-logo-mobile

   സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

HIGHLIGHTS : വള്ളിക്കുന്ന്: അത്താണിക്കൽ പാറക്കണ്ണി കാരുണ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്തിൽ  സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി.അത്താണിക്കൽ നേറ്റീവ് എ.യു....

വള്ളിക്കുന്ന്: അത്താണിക്കൽ പാറക്കണ്ണി കാരുണ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്തിൽ  സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി.അത്താണിക്കൽ നേറ്റീവ് എ.യു.പി.സ്കൂളിൽ വെച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്.തേഞ്ഞിപ്പലം,ചേലേ മ്പ്ര,വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായതുകളിൽ നിന്നുള്ള 300 ഓളം ആളുകൾആണ് ക്യാമ്പിൽ പങ്കെടുത്തത്.ഇതിൽ 70 ഓളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.ഇവരിൽ കുറച്ചു പേരോട്  കോഴിക്കോട് മെഡിക്കൽ കോളജിൽ തുടർചികിൽക്ക് എത്താനും നിർദേശം നൽകിയിട്ടുണ്ട്.പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് ആവശ്യമായ മരുന്നുകളും കുറിച്ചു നൽകിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി പ്രോ.എം.ശ്രീലതയുടെ നേതൃത്തത്തിൽ ആയിരുന്നു പരിശോധനയും ബോധ വത്കരണ ക്ലാസ്സും നടത്തിയത്.ഡോക്ടർ മാരായ അനുരാജ്,അമിതഷഫീക് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.കാരുണ്യ സ്വയം സഹായ സംഘം രക്ഷാധികാരി എം.വാസു,പ്രസിഡന്റ് സിനീഷ്,സെക്രട്ടറി ചെനയിൽ നന്ദകുമാർ,സി.മണി,എം.വിജയൻ,സി.സി .രാജേഷ് എന്നിവർ നേതൃത്വം നൽകി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!