അഞ്ചുപേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു

വള്ളിക്കുന്ന്: കരുമരക്കാട് തടിയന്‍പറമ്പില്‍ അഞ്ച് പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുതിരയില്‍ പത്മാവതി (45), ഏട്ടക്കുഴി തങ്ക (65), പൈനാട്ടയില്‍ സൈതലവി (65), നാറാണത്ത് ബാലന്‍ (60), കീഴേപ്പാട്ട് ശിവദാസന്‍ (52) എന്നിവര്‍ക്കാണ് കടിയേറ്റത്. അഞ്ച് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടാതെ നമ്പ്യാര്‍ വീട്ടില്‍ വാസുവിന്റെ പശുവിനും, പരിസരപ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles