വള്ളിക്കുന്നില്‍ പേപ്പട്ടി ആടുകളെ കടിച്ചു കൊന്നു.

Untitled-1 copyവള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ കൊടക്കാട്‌ കൂട്ടുമുച്ചയില്‍ പേപ്പട്ടി നാലോളം ആടുകളെ കടിച്ചുകൊന്നു. കുഴിക്കാട്ടില്‍ വൈലോളില്‍ രാമകൃഷ്‌ണന്റെ വീട്ടിലെ ആടുകളെയാണ്‌ ആക്രമിച്ചു കൊന്നത്‌.തൊട്ടു സമീപത്തെ വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്‌.നേരത്തെയും സമീപ പ്രദേശങ്ങളിലെ നിരവധി വളര്‍ത്തുമൃഗങ്ങളെ ഇത്തരത്തില്‍ കടിച്ചു കൊന്നിരുന്നു. പേപ്പട്ടിയുടെ ആക്രമണത്തില്‍ നാട്ടുകാരും ഭീതിയിലാണ്‌