വള്ളിക്കുന്നില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന്‌ വയസ്സുകാരന്‍ മരിച്ചു

Untitled-1 copyവള്ളിക്കുന്ന്‌: വള്ളിക്കുന്നില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്നര വയസ്സുകാരന്‍ മരിച്ചു. താനൂര്‍ പുതിയകടപ്പുറം പത്തായപ്പുരക്കല്‍ സാലാമിന്റെ മകന്‍ മുഹമ്മദ്‌ ബിലാല്‍(മൂന്നര)ആണ്‌ മരണപ്പെട്ടത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ ബോര്‍ഡ്‌ സ്‌കൂളിന്‌ സമീപമാണ്‌ അപകടം സംഭവിച്ചത്‌. പിതാവ്‌ സലാമിനും മാതാവ്‌ റുബീനയ്‌ക്കുമൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയാണ്‌ കാറുമായിടിച്ച്‌ ഓട്ടോ അപകടത്തില്‍ പെട്ടത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ്‌ ഖാസിമിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയിരിക്കുകയാണ്‌.

ആനങ്ങാടിയില്‍ നിന്ന്‌ പരപ്പനങ്ങാടി ഭാഗത്തേക്ക്‌ പോവുകയായിരുന്നു കാര്‍. താനൂരില്‍ നിന്ന്‌ ആനങ്ങാടി ഭാഗത്തേക്ക്‌ പോവുകായയിരുന്നു ഓട്ടോ. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.