നിയന്ത്രണം വിട്ടെത്തിയ മിനിബസ്സ് ഇടിച്ചു മൽസ്യകച്ചവടകാരൻ മരിച്ചു.

വള്ളിക്കുന്ന്:അമിത വേഗതയിൽ നിയന്ത്രണം വിട്ടെത്തിയ മിനി ബസ്സ് ഇടിച്ചു റോഡിരികിൽ നിൽക്കുകയായിരുന്ന മൽസ്യകച്ചവടകാരൻ മരിച്ചു.വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി മേടപ്പിൽ അസൈനാർ എന്ന കുഞ്ഞോൻ ( 44 )ആണ് മരിച്ചത്. ഒലിപ്രം കടവ് ജംഗ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം.

യൂണിവേഴ്‌സിറ്റിയിൽ നിന്നും അത്താണിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കോണ്ടസ ബസ്സാണ് അപകടം വരുത്തിയത്.ഒലിപ്രം കടവ് ജംഗ്ഷനിൽ റോഡരികിൽ ഷെഡ് കെട്ടി മൽസ്യ കച്ചവടം ചെയ്തു വരികയായിരുന്ന മരിച്ച അസൈനാർ.ഷെഡിന് എതിർവശത്തായി നിർത്തിയിട്ട സ്വന്തം ഗുഡ്സ് ഓട്ടോക്ക് സമീപം നിൽക്കുകയായിരുന്ന ഇയാളെയും വാഹനത്തെയും  റോഡരികിൽ നിർത്തിയിട്ട  മറ്റൊരു ബൈക്കിനെയും ഇടിച്ച ശേഷം മതിലിൽ ഇടിച്ചാണ് ബസ് നിന്നത്.ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. ഗുഡ്സ് ഓട്ടോ പൂർണമായും തകർന്നു.ബസിനിടയിൽ പെട്ട ബൈക്കും പൂർണമായും തകർന്നു.ബസിൽ യാത്രക്കാർ കുറവായതും രക്ഷയായി.

.അപകടത്തെ തുടർന്ന് നാട്ടുകാർ ഏറെ നേരം ഗതാഗതം തടസ്സപെടുത്തി.തേഞ്ഞിപ്പലം ,പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് കൊണ്ടുപോയി
.ഭാര്യ റസിയ, മകൾ ഫാഹിദ, ഫർസീന,ജസീറ.

Related Articles