കടലുണ്ടിപ്പുഴയില്‍ തോണി മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു;മൂന്ന് പേര്‍ രക്ഷപ്പെട്ടു

മരിച്ച നികേഷും വനീഷും

പരപ്പനങ്ങാടി: കടലുണ്ടിപ്പുഴയില്‍ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. വള്ളിക്കുന്ന് റെയില്‍വേസ്‌റ്റേഷന് സമീത്തുള്ള ചിറയരുവില്‍ വെലായുധന്റെ മകന്‍ വനീഷ് (30), എണ്ണക്കളത്തില്‍ കറപ്പന്റെ മകന്‍ നികേഷ്(26) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കടലുണ്ടിപ്പുഴയില്‍ ബാലതിരുത്തിക്ക് സമീപം ഇവര്‍ സഞ്ചരിച്ച് തോണി മറിഞ്ഞത്. ഈ സമയം തോണിയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. അപകടം നടന്ന ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.