വള്ളിക്കുന്നില്‍ ഒന്നര വയസുകാരി കാര്‍തട്ടി മരിച്ചു

വള്ളിക്കുന്ന്: അരിയല്ലൂരില്‍ പിഞ്ചുകുഞ്ഞ് കാര്‍ തട്ടി മരണപ്പെട്ടു. വീട്ടില്‍ നിന്നും പിറകോട്ടെടുത്ത കാര്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. അരിയല്ലൂര്‍ മാണിയംകുളത്തിനടുത്ത് താമസിക്കുന്ന പുനത്തില്‍ വികാസ്-രാഖി ദമ്പതികളുടെ മകള്‍ ജാന്‍വി(ഒന്നര വയസ്സ്)ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചത്.
വീട്ടില്‍ വെച്ച് ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.