മലപ്പുറം ജില്ലയിൽ പ്രതിരോധ വാക്സിനുകൾക്ക് കടുത്ത ക്ഷാമം.കുത്തിവെപ്പുകൾ മുടങ്ങി

വള്ളിക്കുന്ന്:ജനിച്ച ഉടനെ കുട്ടികൾക്ക് കൊടുക്കുന്നതുൾപെടെയുള്ള പ്രതിരോധ വാക്സിനുകൾക്ക് കടുത്ത ക്ഷാമം .കുത്തിവെപ്പുകൾ ഉൾപെടെ മുടങ്ങി.ആശങ്കയോടെ രക്ഷിതാക്കൾ.ഐ.പി.വി,ഒ.പി.വി,എം .ആർ.വി,ടി.പി.ടി തുടങ്ങിയ വാക്സിനുകളുടെ വിതരണം ആണ് മുടങ്ങിയത് .ജനിച്ച ഉടനെ കൊടുക്കുന്ന തുള്ളിമരുന്നാണ് ഓറൽ പോളിയോ വാക്സിൻ(ഒ.പി.വി),ഒന്നര മാസം പ്രായമാവുമ്പോൾ നൽകുന്ന ഐ.പി.വാക്സിൻ കഴിഞ്ഞിട് മൂന്ന് മാസത്തോളം ആയി.പത്തു മാസം പ്രായം ആവുമ്പോൾ നൽകുന്ന മീസിൽസ് റൂബെല്ല വാക്സിൻ കഴിഞ്ഞിട് രണ്ട് മാസവും കഴിഞ്ഞു.

ഒന്നര,അഞ്ച് എന്നീ വയസുകളിൽ നൽകുന്ന ഡി.പി.ടി.(ഡിഫ്തീരിയ,പെർടുസിസ്, ടെറ്റനസ്)വാക്സിനുകളും കിട്ടാനില്ല. ഇതിന് പുറമെ ബി.സി.ജി,ഐ.പി.വി എന്നി വാക്സിനുകൾ കൊടുക്കുന്ന സിറിഞ്ചുകൾ തീർന്നിട്ടും രണ്ടു മാസത്തോളമായി.
ഭാവിയിൽ ജീവനുതന്നെ ഭീഷണിയായ രോഗങ്ങൾ വരാതിരിക്കാനും പ്രതിരോധികാനുമാണ് പ്രതിരോധ കുത്തിവെപ്പുകളും തുള്ളിമരുന്നുകളും നൽകുന്നത്.കഴിഞ്ഞ വർഷം നിരവധി കുട്ടികൾക്കാണ് ഡിഫ്തീരിയ പിടിപെട്ടത്.മാത്രമല്ല ടെറ്റനസ് രോഗവും ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രൈമറി ഹെല്ത്ത് സെന്ററുകൾ,ആരോഗ്യ ഉപകേന്ദ്രങ്ങൾ,അംഗൻവാടികൾ എന്നിവിടങ്ങളിലാണ് സാധാരണയായി കുത്തിവെപ്പുകൾ നൽകി വരുന്നത്.

വാക്സിനുകൾ കിട്ടായതോടെ മിക്ക രക്ഷിതാക്കളും ആശങ്കയിലാണ്. ജീവനക്കാരും രക്ഷിതാക്കളും വാക്ക് തർക്കങ്ങളും പതിവായിട്ടുണ്ട്.