ജനസമ്പര്‍ക്ക പരിപാടിയില്‍ : വിതരണം ചെയ്തത് 4.76 കോടി

മലപ്പുറം : ജില്ലയില്‍ 4.76 കോടി രൂപ ജനസമ്പര്‍ക്ക പരിപാടി വഴി വിതരണം ചെയ്തു. ആകെ ലഭിച്ച 17,215 പരാതികള്‍ വഴിയാണ് ഈ തുക വിതരണം ചെയ്തത്. ഓണ്‍ലൈന്‍വഴി 10,171 പരാതികള്‍ കിട്ടിയിരുന്നു. ജനസമ്പര്‍ക്ക പരിപാടി നടന്ന വേദിയില്‍ 7044 പരാതികളും സ്വീകരിച്ചു. ഇതില്‍ ഓണ്‍ ലൈന്‍ വഴി പരാതി നല്‍കിയവര്‍ക്ക് 2.14 കോടിയും തിങ്കളാഴ്ച ലഭിച്ച പരാതികളില്‍ 2.6 കോടി രൂപയും വിതരണം ചെയ്തു.

തിങ്കളാഴ്ച ലഭിച്ച 7044 അപേക്ഷകളില്‍ 1796 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള 5348 പരാതികള്‍ കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ പരിശോധിച്ച് നടപടിയെടക്കും. സമാപന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി എ പി അനില്‍ കുമാര്‍, കലക്ടര്‍ കെ ബിജു എന്നിവര്‍ സംസാരിച്ചു.