ട്രോളിങ്‌ നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക്‌ സൗജന്യ റേഷന്‍

trollingമലപ്പുറം: ട്രോളിങ്‌ നിരോധനം മൂലം തൊഴില്‍രഹിതരാകുന്ന യന്ത്രവത്‌കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും പീലിങ്‌ തൊഴിലാളികള്‍ക്കും ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിക്കും. ഇതിനുള്ള അപേക്ഷാ ഫോം പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവനുകളില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷേമനിധി പാസ്‌ബുക്കിന്റെ പകര്‍പ്പ്‌, റേഷന്‍ കാര്‍ഡിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്‌ സഹിതം ബോട്ടുടമയുടെ ഒപ്പോടു കൂടി അതത്‌ മത്സ്യഭവന്‍ ഓഫീസുകളില്‍ നല്‍കണം.
കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക്‌ അതത്‌ ഡിപ്പോകളില്‍ നിന്ന്‌ റേഷന്‍ ലഭിക്കും. 2015 ല്‍ സൗജന്യ റേഷന്‍ വാങ്ങിയിരുന്ന തൊഴിലാളി ഈ വര്‍ഷം ബോട്ടില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ ബോട്ടുടമ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറെ വിവരമറിയിക്കണം.