‘ടച്ചിങ്‌സ്’ വേണ്ടെന്ന് പോലീസ് : കുടങ്ങിയത് ‘നില്‍പ്പന്‍’മാര്‍

untitled-1-copyനിലമ്പുര്‍: നിലമ്പുരിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനകേന്ദ്രത്തിന് സമീപത്ത് ഒരു കടയുണ്ട്. അതിന്റെ പേരു തന്നെ മദ്യപന്‍മാര്‍ക്ക് ലഹരി പകരുന്നതാണ്. മദ്യം വാങ്ങാടനെത്തുന്നവര്‍ക്ക് അത് കഴിക്കുന്നതിനുള്ള ചേരുവകളായ വെള്ളം, സോഡ, കടല അച്ചാര്‍, താറവ് മുട്ട പുഴുങ്ങിയത്, മിക്‌സചര്‍ എന്നീ ഐറ്റങ്ങള്‍ ചുരുങ്ങിയ വിലയില്‍ ലഭിക്കുമെന്ന കടയുടെ പേര് ടച്ചിങ്‌സ് സ്‌റ്റോര്‍ എന്നാണ്.
മദ്യപന്‍മാര്‍ ഇവിടെ നിന്ന് ടച്ചിങ്ങ്‌സ് വാങ്ങി അവിടെ വച്ചു തന്നെ പരസ്യമദ്യപാനം തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ഇന്നലെ മുതല്‍ പോലീസ് ഇവിടെ ടച്ചിങ്‌സ് വില്‍പ്പന വിലക്കി.
കുടാതെ കടയുടെ പേരും ഉടനെ മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതോടെ നിലമ്പുരിലെ നില്‍പ്പന്‍ മദ്യപാന്‍മാര്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷപ്പെട്ടതോ പരിസരവാസികളും