തിരൂരില്‍ ചാനല്‍ ലേഖികയ്‌ക്ക്‌ നേരെ ആക്രമണം

തിരൂര്‍: വിവാഹാഘോഷയാത്ര ഗതാഗതം സ്‌തംഭിപ്പിച്ചതിനെ തുടര്‍ന്ന്‌ അതെപറ്റി ചോദിച്ച ചാനല്‍ ലേഖികയ്‌ക്ക്‌ നേരെ വിവാഹഘോഷയാത്രാ സംഘത്തിന്റെ ആക്രമണം. ബിപി അങ്ങാടി കട്ടച്ചിറ റോഡില്‍ ഞായറാഴ്‌ച വൈകീട്ട്‌ നാലരയോടെയാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ റിപ്പോര്‍ട്ടര്‍ വി ഷബ്‌നയെ്‌ ആക്രമിച്ചത്‌.

വിവാഹ ഘോഷയാത്ര പകര്‍ത്തിയ ക്യാമറാമാന്‍ വിജേഷിനെയും ആക്രമിച്ചു. പിടിവലിയില്‍ ക്യാമറയ്‌ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. കട്ടച്ചിറ റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനൊടുവില്‍ വധൂവരന്‍മാരെ ആനയിച്ച്‌ വാദ്യമേളങ്ങളും മുത്തുക്കുടകളുമായി ഘോഷയാത്ര നടത്തുന്നതിനിടയിലായിരുന്നു സംഭവം നടന്നത്‌.

സംഭവത്തില്‍ 50 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ എസ്‌ഐ കെ ആര്‍ രഞ്‌ജിത്‌ അറിയിച്ചു. 10 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.