തിരൂരില്‍ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനികളെ മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചു

Untitled-1 copyതിരൂര്‍: തിരുന്നാവായ പട്ടര്‍നടക്കാവ്‌ കോന്നല്ലൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ നേരെയാണ്‌ പ്രദേശവാസിയായ മധ്യവയസ്‌ക്കന്‍ ലൈംഗിക അധിക്രമം നടത്തിയത്‌.

പട്ടര്‍നടക്കാവ്‌ മുട്ടിക്കാട്‌ സ്വദേശി കോയക്കെതിരെയാണ്‌ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതിനല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഇയാള്‍ മിഠായി നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ ഇക്കാര്യം അധ്യാപകരോട്‌ പറഞ്ഞെങ്കിലും അവര്‍ ഇക്കാര്യത്തില്‍ വേണ്ട ഗൗരവം കൊടുക്കാതെ മൂടിവെക്കുകയായിരുന്നത്രെ. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക്‌ വിവരം നല്‍കി. പൊന്നാനി ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്ററുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്‌ നടത്തി സംഭവം സ്ഥിരീകരിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കല്‍പ്പകഞ്ചേരി പോലീസില്‍ റിപ്പോര്‍ട്ട്‌ നല്‍കി.