തിരൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

Untitled-1 copyതിരൂര്‍ : പുറത്തൂര്‍ പടിഞ്ഞാറെക്കര അഴിമുഖത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കൂട്ടായി ചേക്കുമരക്കാരകത്ത് തിരുത്തിയില്‍ ഇക്ബാലിന്റെ മകന്‍ ഇഷാ (19)റിനെയാണ് കടലില്‍ കാണാതായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരക്ക് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഇഷാര്‍ തിരയില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന മൂവരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
നാട്ടുകാരും തിരൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തുന്നുണ്ട്.