തിരൂര്‍ സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബൈ : തിരൂര്‍ പുറത്തുര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈലിപ്പാട്ട് വിശ്വംഭരന്റെ മകന്‍ ഷൈജു(39) ആണ് മരിച്ചത്. ഷൈജുവും സുഹൃത്തുക്കളം സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്.
മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും.
അമ്മ ചന്ദ്രമതി, ഭാര്യ: രജിത മക്കള്‍; ആദര്‍ശ്, അശ്രിത സഹോദരങ്ങള്‍: ലൈജു, ലിജി