തിരൂരില്‍ മിഠായി കഴിച്ച്‌ അവശരായ കുട്ടികള്‍ ആശുപത്രിയില്‍

തിരൂര്‍ :തിരൂരില്‍ മിഠായി കഴിച്ച്‌ അവശരായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴകിയ മിഠായി കഴിച്ച് അവശരായ വിദ്യാര്‍ഥിനികളെ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. . വളവന്നൂര്‍ തുവ്വക്കാട് ചാത്തന്‍കാട്ടില്‍ ജലീലിന്റ മകള്‍ റിന്‍ഷി (8), കൂട്ടായി എടപ്പയില്‍ ആരിഫിന്റ മക്കളായ റിഷ്ന (6), രോഷ്ന (7), ലിയ (4) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്റ്റേഡിയത്തിന് സമീപത്തെ കടയില്‍നിന്നും വാങ്ങിയ ‘റേയ്ഞ്ചര്‍ ചോക്ക്ലേറ്റ’് കഴിച്ചാണ് കുട്ടികള്‍ അവശരായത്. പെരുന്നാള്‍ ഭക്ഷണശേഷം കുട്ടികള്‍ കടയില്‍നിന്ന് മിഠായി വാങ്ങിക്കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഛര്‍ദിക്കുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ തളര്‍ന്നുവീണു. തുടര്‍ന്ന് നാലുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസങ്ങള്‍ക്കുമുമ്പ് ഇതേ കടയില്‍നിന്നും മിഠായി വാങ്ങിക്കഴിച്ച കുട്ടികള്‍ക്ക് സമാനമായ അനുഭവമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.