തിരൂര്‍ സര്‍ക്കിള്‍ സഹകരണ വാരാഘോഷം  പരപ്പനങ്ങാടിയില്‍  സമാപിച്ചു

പരപ്പനങ്ങാടി:അറുപത്തിനാലാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി തിരൂര്‍ സര്‍ക്കിള്‍ സഹകരണ വാരാഘോഷം  മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനംചെയ്തു   പി.കെ.അബ്ദുറബ്ബ് എം.എല്‍.എ  അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം  നടത്തി. വിരമിച്ച ജീവനക്കാരെ പരപ്പനങ്ങാടി നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍ ആദരിച്ചു.വിജയികള്‍ക്കുള്ള സമാനദാനം ജില്ലാ സഹകരണ ജോ:രജിസ്ട്രാര്‍ എം.ടി.ദേവസ്യ,സി.കെ.ഗിരീശന്‍ പിള്ള എന്നിവര്‍ നിര്‍വഹിച്ചു.സഹകരണ സെമിനാറില്‍ ഹനീഫ മൂന്നിയൂര്‍ മോഡറേറ്ററായിരുന്നു.എം.ഹരി വിഷയാവതരണം നടtത്തി.വേലായുധന്‍ പാലക്കണ്ടി,കൃഷ്ണന്‍ കോട്ടുമല,യു.കെ.മുസ്തഫ മാസ്റ്റര്‍,പി.എം.ഹബീബുള്ള, എം.എ.കെ.തങ്ങള്‍,എ.ടി.ഉണ്ണികൃഷ് ണന്‍ ,പി.കെ.പ്രതീപ് മേനോന്‍,മലപ്പുറം സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ എം.സുബൈദ,എ.ആര്‍.എന്‍.കെ.ഗീത,അസി :രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര,വി.കാര്‍ത്തികേയന്‍,വി. കെ.ഹരികുമാര്‍,ടി.പി.എം.ബഷീര്‍ പ്രസംഗിച്ചു.