തിരൂരില്‍ ഇന്ന്‌ ബസ്‌ പണിമുടക്ക്‌

തിരൂര്‍: തിരൂരില്‍ ഇന്ന്‌ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.ജീവനക്കാരെ ബസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ ചൊവ്വാഴ്‌ച തിരൂരില്‍ ബസുകള്‍ പണിമുടക്കുന്നത്‌.

തിരൂര്‍ പൊറ്റത്ത് പടിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തിയാണ് കണ്ടക്ടറെയും റൈറ്ററെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പറവണ്ണ കുട്ടാത്ത് നൌഫല്‍ (28), റൈറ്റര്‍ പറവണ്ണ ആലിന്‍ചുവട് കുഞ്ഞാലകത്ത് റംസീര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

തിരൂരില്‍നിന്ന് പുറത്തൂരിലേക്കുപോകുന്ന ലൈഫ് ലൈന്‍ ബസിലാണ് ആക്രമണമുണ്ടായത്. പൊറ്റത്ത്പടിയില്‍ രണ്ടുപേര്‍ ബസ് തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് ബസില്‍ കയറി വെട്ടുകയുമായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.