തിരൂരില്‍ ബസ്‌ ജീവനക്കാരെ ബസില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

തിരൂര്‍: തിരൂരില്‍ ബസ്‌ ജീവനക്കാരെ ബസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന്‌ വൈകീട്ട്‌ 4.30 ഓടെയാണ്‌ ഒരു സംഘം തിരൂര്‍ കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ലൈഫ്‌ ലൈന്‍ ബസ്സില്‍ കയറി ജീവനക്കാരെ വെട്ടിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ ബസ്‌ ജീവനക്കാരായ കെ.നൗഫല്‍, കെ. റംഷീദ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. തിരൂര്‍ പൊറ്റത്തപ്പടിയിലാണ്‌ സംഭവം നടന്നത്‌. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.