Section

malabari-logo-mobile

തിരൂര്‍ വിബിന്‍ വധം: വിമണ്‍സ് ഫ്രണ്ട് നേതാവ് അറസിറ്റില്‍

HIGHLIGHTS : തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ തൃപ്രങ്ങോട് സ്വദേശി വിബിന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് വിമണ്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ...

തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ തൃപ്രങ്ങോട് സ്വദേശി വിബിന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് വിമണ്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹിയായ ഷാഹിദ(34) അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയായ എടപ്പാള്‍ ശുകപുരം സ്വദേശി അമ്പലവളപ്പില്‍ ലത്തീഫിന്റെ ഭാര്യയാണ് ഷാഹിദ. വിപിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൂന്ന് ദിവസം ഇവരുടെ വീട്ടില്‍ താമസിക്കുകയും ഷാഹിദ ഉള്‍പ്പെടെ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തതായും കേസില്‍ അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇതെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന്. കേസില്‍ 11 ാം പ്രതിയായി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ കോടതി ഷാഹിദയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.

sameeksha-malabarinews

പി.ജിയും ബിഎഡും അടക്കമുള്ള ഉന്നത വിദ്യാഭ്യാസമുള്ള ഷാഹിദ തങ്ങളുടെ വീട്ടില്‍വെച്ച് കൊലപാതകം ആസൂത്രണം ചെയ്യപ്പെടുകയാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ല. പ്രതികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷാഹിദ എടപ്പാള്‍ ബ്ലോക്കിലെ ചുങ്കം ഡിവിഷനില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ഷാഹിദയുടെ അറസ്റ്റിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!