തിരൂരങ്ങാടിയില്‍ ഓടുന്ന കാറിനു മുകളില്‍ മരം വീണു;യാത്രക്കാര്‍ അത്ഭുതകരാമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാടിനും കൂരിയാടിനും ഇടിയല്‍ ഓടുന്ന കാറിന് മുകളില്‍ മരം വീണു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്.

കക്കാടു നിന്ന് കൊളപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനു മുകളിലേക്കാണ് മരം മുറിഞ്ഞുവീണത്.ഇതെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മരം മുറിച്ച് മാറ്റിയ ശേഷമാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോയത്. ഏതു സമയത്തും അപകടം സംഭവിക്കാവുന്ന തരത്തില്‍ നിരവധി മരങ്ങളാണ് റോഡിനരികിലുള്ളത്.