വിദ്യാർത്ഥിനി കടലുണ്ടിപുഴയിൽ മുങ്ങി മരിച്ചു

പരപ്പനങ്ങാടി:കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു.കൊടക്കാട്ടെ പൈനാട്ടയില്‍ അബ്ദുല്സലീമി൦-ഫസീല ദമ്പതിമാരുടെ മകളും കൊടക്കാട് യു.പി.സ്കൂള്‍ വിദ്യാര്‍ഥിനിയുമായ സജ്നയാണ് ആറ്റുപുറം പുഴയില്‍ ഇന്നലെ ഉച്ചയോടെ മുങ്ങി മരിച്ചത്.

ഒഴിവുദിവസമായതിനാല്‍കൂട്ടുകാരോടൊത്ത്പുഴകടവില്‍പോയതായിരുന്നു.നീന്തുന്നതിനിടയിലാണ്ഗര്‍ത്തത്തില്‍ മുങ്ങിയത്.മുങ്ങല്‍ വിദഗ്ദ്ധന്‍ ബീരാന്കുട്ടിയുടെയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.ഇതിനു ശേഷമാണ് തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയത്.

സഹോദരങ്ങള്‍:സഫ്ന,സന്ഹ.പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.