Section

malabari-logo-mobile

ജില്ലാ കലക്ടറുടെ താലൂക്കതല ജനസമ്പര്‍ക്ക പരിപാടി തിരൂരങ്ങാടിയില്‍ നടന്നു

HIGHLIGHTS : തിരൂരങ്ങാടി: ജില്ലാ കലക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണു താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി തിരൂരങ്ങാടിയില്‍ നടന്നു. തി...

തിരൂരങ്ങാടി: ജില്ലാ കലക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണു താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി തിരൂരങ്ങാടിയില്‍ നടന്നു. തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആകെ 523 പരാതികളാണ് ലഭിച്ചത്. ഇതില്‍ 259 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്നു. 264 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. പരാതികളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. കുടിവെള്ള പ്രശ്‌നങ്ങള്‍, വഴിതര്‍ക്കങ്ങള്‍, റോഡുകളുടെ ശോചനീയാവസ്ഥ,വിവാഹ ധനസഹാായം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
ജില്ലാ കലക്ടറുടെ അടുത്ത ജനസമ്പര്‍ക്ക പരിപാടി പെരിന്തല്‍മണ്ണ താലൂക്കില്‍ നടക്കും. ആഗസ്ത് 24 ന് രാവിലെ 10 മുതല്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഹാളിലാണ് പരിപാടി. ഏറനാട് താലൂക്കിലേത് ആഗസ്ത് 29 ന് മഞ്ചേരി ടൗണ്‍ ഹാളിലും തിരൂര്‍ താലൂക്കിലേത് ആഗസ്ത് 30ന് തിരൂര്‍ ടൗണ്‍ ഹാളിലും നടക്കും.
ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ടി. വിജയന്‍, ഡപ്യുട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, സി. അബ്ദുല്‍ റഷീദ്,രമ.പി.കെ, ആര്‍.ഡി.ഒ. ടി.വി. സുഭാഷ്, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, അഡീഷണല്‍ തഹസില്‍ദാര്‍ ബീന എന്‍.എ. തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!